ആലിയ ഭട്ട് | Photo: instagram.com/p/CcaTSyjpKqf/
വിവാഹത്തിനു മുമ്പുനടന്ന ഹൽദി ആഘോഷങ്ങളിൽ പിങ്ക് തീമിലുള്ള വേഷമായിരുന്നു ആലിയ ഭട്ടും രൺബീർ കപൂറും ധരിച്ചിരുന്നത്. ചടങ്ങിന്റെ അതിമനോഹരമായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ആലിയയുടെ ഈ പിങ്ക് ലെഹംഗയെ ചുറ്റിപ്പറ്റിയുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് വസ്ത്രം രൂപകല്പന ചെയ്ത സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനിഷ് മൽഹോത്രയിപ്പോൾ.
ആരാധകരുടെ മനംമയക്കുന്ന ഈ ലെഹംഗ 180 തുണിക്കഷ്ണങ്ങൾ ചേർത്തു തുന്നിയതാണെന്നാണ് അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. കശ്മീരി, ചികങ്കാരി നൂലുകൾ ഉപയോഗിച്ചാണ് വസ്ത്രം നെയ്തെടുത്തത്.
180 കഷ്ണങ്ങളും ചേർത്തുതുന്നി 3000-ത്തോളം മണിക്കൂറുകളെടുത്താണ് പുത്തൻ രീതിയിൽ വസ്ത്രം രൂപകല്പന ചെയ്തതെന്നും ആലിയയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മനിഷ് പറഞ്ഞു.
കൈത്തറി സിൽക്കിലുള്ള വസ്ത്രത്തിന് ഭംഗിയേറ്റി ബനാറസി ബ്രൊക്കേഡ്, ബന്ധാനി, ജക്വാര്‍ഡ്, കച്ച രെഷാം ബട്ടൻസ്, ആലിയയുടെ ഏതാനും വസ്ത്രങ്ങളില്‍ നിന്നുള്ള കഷ്ണങ്ങൾ എന്നിവയുമുണ്ട്. യഥാർത്ഥ സ്വർണ്ണത്തിലും വെള്ളിയിലുമുള്ള നഖി, കോര പൂക്കൾ കൊണ്ടലങ്കരിച്ച ബ്ലൗസാണ് മറ്റൊരു അലങ്കാരം. കച്ച് വിന്റേജ് ഗോൾഡ് തോരണങ്ങളും ബ്ലൗസിന് മിഴിവേകുന്നു.
Content Highlights: alia bhatt, mehendi lehenga, designed by manish malhotra,180 textile patches
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..