അലായ എഫ്.
വളരെക്കുറിച്ച് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത ബോളിവുഡ് നടിയാണ് അലായ എഫ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം മിക്കപ്പോഴും ഹെല്‍ത്ത് ടിപ്സുകളും ബ്യൂട്ടി ടിപ്സുകളും ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വെള്ളയും നീലയും നിറങ്ങളിലുള്ള ലെഹംഗ അണിഞ്ഞുനില്‍ക്കുന്ന അലായയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സെലബ്രിറ്റി ഫാഷന്‍ ഡിസൈനറായ അനിക ഡോങ്റെ ആണ് ഈ ലെഹംഗ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1.7 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. ലളിതവും അതേസമയം, മനോഹരവുമാണ് ലെഹംഗയെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.
അലായയുടെ സ്റ്റൈലിസ്റ്റ് സനം രതാന്‍സിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ളനിറത്തില്‍ പൂക്കളുടെ ഡിസൈനില്‍ നീലനിറത്തില്‍ എംബ്രോയ്ഡറി വര്‍ക്ക് ചെയ്തതാണ് ലെഹംഗ. എംബ്രോയ്ഡറി വർക്കിനൊപ്പം സീക്വൻസ് വർക്കുകൾ കൂടി ഇടകലർത്തിയാണ് ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതേ ഡിസൈനില്‍ തീര്‍ത്ത സ്ലീവ് ലെസ് ബ്ലൗസ് ലെഹംഗയ്ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. നെറ്റില്‍ നീലനിറമുള്ള പൂക്കളുടെ ഡിസൈനില്‍ എംബ്രോയിഡറി വര്‍ക്ക് ചെയ്തതാണ് ദുപ്പട്ട.
ലളിതമായ മേക്ക് അപ് ആണ് അലായ അണിഞ്ഞിരിക്കുന്നത്. ജിമിക്കി കമ്മലാണ് ആക്സസറീസ് ആയി അണിഞ്ഞിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..