ഐശ്വര്യ റായ് കാൻ ചലച്ചിത്രമേളയിൽ | Photo: AP
കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പ്പറ്റില്‍ പുതിയ ഔട്ട്ഫിറ്റ് പരീക്ഷിച്ച് ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ്. 21-ാം തവണയാണ് ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍ എത്തുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തന്റെ കംഫര്‍ട്ട് സോണിന് പുറത്തുള്ള ഔട്ട്ഫിറ്റാണ് താരം തിരഞ്ഞെടുത്തത്.
സില്‍വര്‍ ഹുഡുള്ള കറുപ്പ് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. ലൈറ്റ് വെയ്റ്റ് അലൂമിനിയം കൊണ്ട് നിര്‍മിച്ച, തലയും കഴുത്തും മുഴുവന്‍ മറയ്ക്കുന്ന വലിയ സില്‍വര്‍ ഹുഡ് തന്നെയായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഹുഡിന് സമാനമായുള്ള സില്‍വര്‍ ട്രെയ്‌നും ഗൗണിനുണ്ടായിരുന്നു. ഒപ്പം തന്റെ സിഗ്നേച്ചര്‍ ആയ ക്രിംസണ്‍ ലിപ്സ്റ്റിക്കും താരം അണിഞ്ഞു. സോഫി കൗട്ട്യൂറാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.
ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഔട്ട്ഫിറ്റിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളെത്തി. പാത്രക്കട പോലെയുണ്ട് എന്നായിരുന്നു ഒരു കമന്റ്. ഇത് മമ്മിയുടെ മറ്റൊരു രൂപമാണോ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. 'രാജ്ഞി ഇതാ എത്തിക്കഴിഞ്ഞു, ഇനി എല്ലാവരും പിരിഞ്ഞുപോകണം' എന്നായിരുന്നു മറ്റൊരു കമന്റ്.
.jpg?$p=898ae22&&q=0.8)
2002-ല്‍ ദേവദാസ് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ ആദ്യം കാനിലെ റെഡ് കാര്‍പ്പറ്റിലെത്തിയത്. അന്ന് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ഭന്‍സാലിയും നടന്‍ ഷാരൂഖ് ഖാനും ഐശ്വര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് താരം തുടര്‍ച്ചയായി കാന്‍ ചലച്ചിത്രമേളയുടെ ഭാഗമായി.
ഇത്തവണ മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ ചലച്ചിത്രമേളയ്‌ക്കെത്തിയത്. കുഞ്ഞായിരുന്നപ്പോള്‍തന്നെ ഐശ്വര്യയുടെ യാത്രാപങ്കാളിയാണ് ആരാധ്യ. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇരുവരും മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തവളത്തില്‍വെച്ച് ഐശ്വര്യയ്‌ക്കൊപ്പം ചിത്രങ്ങളെടുത്ത ആരാധകരുടെ വീഡിയോ വൈറലായിരുന്നു.
Content Highlights: aishwarya rai cannes 2023 red carpet appearance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..