റെഡ് കാർപ്പറ്റിൽ ഐശ്വര്യാ റായ് | Photo: AFP
കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പ്പറ്റില്‍ ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ എന്‍ട്രി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ആ നിമിഷം വന്നെത്തി. കറുപ്പ് ഗൗണില്‍ പൂക്കള്‍ നിറച്ചാണ് താരറാണി റെഡ് കാര്‍പ്പറ്റില്‍ ഒഴുകിയെത്തിയത്.
ത്രീഡി ഫ്‌ളോറല്‍ മോട്ടിഫസുള്ള കറുപ്പ് ബോള്‍ ഗൗണ്‍ ആയിരുന്നു ഐശ്വര്യയുടെ വേഷം. ഗൗണിന്റെ ഇന്നര്‍ ലെയറും ഒരു സ്ലീവും ഫ്‌ളോറല്‍ മോട്ടിഫ് കൊണ്ടാണ് ഒരുക്കിയത്. ലക്ഷ്വറി ഫാഷന്‍ ബ്രാന്റ് ആയ ഡോള്‍സ് ആന്റ് ഗബ്ബാനയാണ് ഐശ്വര്യയുടെ ഗൗണിന് പിന്നില്‍. മേക്കപ്പിലും ഹെയര്‍ സ്റ്റൈലിലും താരം പരീക്ഷണത്തിന് മുതിര്‍ന്നില്ല എന്നതും ശ്രദ്ധേയം.
എന്നാല്‍ ഐശ്വര്യയുടെ ഈ ലുക്ക് ചില ആരാധകരുടെ പ്രതീക്ഷകള്‍ പൂവണിയിച്ചപ്പോള്‍ മറ്റു ചിലരുടേത് വാടിപ്പോയി. കറുപ്പില്‍ പൂക്കളുടെ സൗന്ദര്യം നിറച്ച ഐശ്വര്യയെ കാണാന്‍ അതിമനോഹരമായിരിക്കുന്നു എന്നായിരുന്നു ചില ആരാധകരുടെ പ്രതികരണം. എന്നാല്‍ ഒരു ബൊക്കെ നടന്നുവരുന്നതു പോലെയുണ്ടെന്നും ഫാഷന്‍ ദുരന്തമാണെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. മുഖത്തെ ചുളിവുകള്‍ മാറ്റി പ്രായം കുറച്ച് തോന്നിക്കാന്‍ ഐശ്വര്യ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുത്തിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.
കഴിഞ്ഞ ദിവസം ദീപികാ പദുക്കോണിന്റെ ലുക്കിനേയും ആരാധകര്‍ വിമര്‍ശിച്ചിരുന്നു. സബ്യാസാചി ഡിസൈന്‍ ചെയ്ത ബ്ലാക്ക് ആന്റ് ഗോള്‍ഡ് നിറത്തിലുള്ള സാരി ധരിച്ചെത്തിയ ദീപികയുടെ മേക്കപ്പ് മോശമായിപ്പോയെന്ന് ആരാധകര്‍ പറയുന്നു. കോല്‍ റിമ്മ്ഡ് കണ്ണുകള്‍ ഒട്ടും ഭംഗിയില്ലെന്നാണ് അവരുടെ അഭിപ്രായം. കണ്ണിനു ചുറ്റും കണ്‍മഷി വാരിത്തേച്ചതു പോലെയുണ്ടെന്നും പൂച്ചയെപ്പോലെയുണ്ടെന്നുമെല്ലാം ആയിരുന്നു ആരാധകരുടെ കമന്റുകള്‍.
Watch Video | മൈലാഞ്ചീടെ മൊഞ്ചൊന്നും അങ്ങനെ പോയ് പോവൂല്ല | Mehndi |
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..