അഹാന കൃഷ്ണയുടെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ | Photo: instagram/ ahaana krishna
ഇന്‍സ്റ്റഗ്രാമില്‍ എപ്പോഴും സജീവമായ നടിയാണ് അഹാന കൃഷ്ണ. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും 26 ലക്ഷം ആളുകളാണ് അഹാനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. അടുത്തിടെ ഗോവയിലെ അവധിക്കാലത്തിന്റെ ചിത്രങ്ങളും വീഡിയോയും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇതില്‍ ഒരു റീല്‍ വീഡിയോ ലൈക്ക് ചെയ്തത്.
ഇപ്പോഴിതാ അഹാനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്. ഓറഞ്ച് നിറത്തിലുള്ള പാന്റ് സ്യൂട്ട് ഔട്ട്ഫിറ്റിലാണ് അഹാന പ്രത്യക്ഷപ്പെട്ടത്. 'ഫ്രഷ് ഓറഞ്ച് ജ്യൂസ് ആണ് എന്റെ ഇഷ്ടപാനീയം' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇതിനൊപ്പം നീല നിറത്തിലുള്ള പോയിന്റ് ഹീല്‍ ഷൂസാണ് ഉപയോഗിച്ചത്. ആഭരണങ്ങളായി ലോങ് ചെയ്‌നും റിങ്ങ് കമ്മലും അണിഞ്ഞു. പോണി ടെയ്ല്‍ സ്‌റ്റൈലിലായിരുന്നു ഹെയര്‍.
അഫ്ഷീന്‍ ഷാജഹാനാണ് ഈ ഫോട്ടോഷൂട്ടിന്റെ സ്‌റ്റൈലിസ്റ്റ്. ലിസ് ഡിസൈന്‍സ് ആണ് ഔട്ട്ഫിറ്റ് ഒരുക്കിയത്. മേക്കപ്പും ഹെയറും ചെയ്തത് ഫെമി ആന്റണിയാണ്.
Content Highlights: ahaana krishna photoshoot in orange pant suit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..