അഹാന കൃഷ്ണയും എമിലി ഇൻ പാരീസിലെ കഥാപാത്രവും | Photo: instagram/ ahaana krishna/ emily in paris
ഇന്‍സ്റ്റഗ്രാമില്‍ എപ്പോഴും സജീവമായിരിക്കുന്ന നടിയാണ് അഹാന കൃഷ്ണ. തന്റെ പുതിയ വിശേഷങ്ങളും സ്റ്റൈലുകളുമെല്ലാം അഹാന ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നെറ്റ്ഫ്‌ളിക്‌സിലെ സീരീസായ 'എമിലി ഇന്‍ പാരീസി' ലെ പ്രധാന കഥാപാത്രമായ എമിലിയുടെ ലുക്കിലാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്.
ചെക്ക് കോട്ടും ചുവന്ന തൊപ്പിയും ധരിച്ചാണ് താരം എമിലി ലുക്കിലെത്തിയത്. 'അഹാന തിരുവനന്തപുരത്ത്' എന്ന ക്യാപ്ഷനോടെ എമിലി ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. ഈ ലുക്കിനായി ഷോപ്പ് ചെയ്യുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് താഴെ അഹാനയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ വന്നു. 'മൂക്കുത്തിയിട്ട എമിലി' എന്നായിരുന്നു നിര്‍മാതാവ് സംഗീത ജനചന്ദ്രന്റെ രസകരമായ കമന്റ്. കുന്ദംകുളം എമിലി എന്നും ഈ ഔട്ട്ഫിറ്റ് ഒട്ടും ചേരുന്നില്ലെന്നും കമന്റ് ചെയ്തവരുണ്ട്. ഈ വസ്ത്രം അഹാനയുടെ സഹോദരി ഹന്‍സികയ്ക്ക് ചേരുമെന്നും ആളുകള്‍ പ്രതികരിച്ചു. വസ്ത്രത്തിന്റെ നീളം കുറഞ്ഞുപോയി, പാന്റ് ധരിക്കാന്‍ മറന്നോ, നിങ്ങളുടെ ട്രൗസര്‍ തീരെ ചെറുതാണ് എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: ahaana krishna make over photoshoot as emily from emily in paris series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..