കേരള സാരിയിൽ കൃതി സേനൻ | Photo: instagram/ kriti sanon
ആദിപുരുഷ് എന്ന ചിത്രത്തിന്റെ റീലിസിനായുള്ള കാത്തിരിപ്പിലാണ് നടി കൃതി സനോൻ. പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക കൃതിയാണ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കുറച്ച് ദിവസം മുമ്പ് മുംബൈയില്‍ നടന്നിരുന്നു.
ഈ ചടങ്ങില്‍ ശ്രദ്ധ നേടിയതും കൃതി സനോനായിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍മാരായ അബുജാനി സന്ദീപ് ഖോസ്‌ല എന്നിവര്‍ ഡിസൈന്‍ ചെയ്ത സാരിയില്‍ അതിസുന്ദരിയായാണ് കൃതി ചടങ്ങിനെത്തിയത്.
സര്‍ദോസി ബോര്‍ഡറുള്ള വെള്ള ഖാദി സാരി ചുറ്റിയ കൃതി ഇതിനൊപ്പം കേരള കോട്ടണ്‍ സാരി ദുപ്പട്ട പോലെ പെയര്‍ ചെയ്തു. 24 കാരറ്റ് ഗോള്‍ഡ് ഖാദി ബ്ലോക്ക് പ്രിന്റാണ് കേരള സാരിയുടെ സവിശേഷത. ചുവപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന വര്‍ക്കുകള്‍ സാരിക്ക് റിച്ച് ലുക്ക് നല്‍കി. മസ്റ്റാര്‍ഡ് നിറത്തിലുള്ള രേഷം (ഒരു പ്രത്യേകതരം നൂല്) എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത, പ്രിന്റഡ് ബ്ലൗസ് ആയിരുന്നു സാരിക്കൊപ്പം പെയര്‍ ചെയ്തത്. ഇതിനൊപ്പം മുടിയില്‍ പൂ ചൂടുകയും മരതക ആഭരണങ്ങള്‍ അണിയുകയും ചെയ്തു.
ഇതിന്റെ ചിത്രങ്ങള്‍ കൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അബുജാനി സന്ദീപ് ഖോസ്‌ല ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോയും പോസ്റ്റ് ചെയ്തു. ഏറ്റവും ശുദ്ധമായ തുണിയാണ് സാരിക്ക് വേണ്ടി നിര്‍മിച്ചതെന്നും അബുജാനി സന്ദീപ് ഖോസ്‌ല പോസ്റ്റില്‍ പറയുന്നു. കൃതിയുടെ ഏറ്റവും മികച്ച ലുക്ക് ആണ് ഇതെന്നും ഐശ്വര്യം നിറഞ്ഞുനില്‍ക്കുന്നുവെന്നും ആരാധകര്‍ ഇതിന് കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: adipurush actress kriti sanons sari features 24 carat gold
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..