അദാ ശർമ | Photo: instagram/ adah sharma
ബോളിവുഡ് താരം അദാ ശര്‍മയുടെ ഫാഷന്‍ പരീക്ഷണം ചര്‍ച്ചയാകുന്നു. ഫാഷന്‍ ലോകത്തെ അമ്പരപ്പിച്ച് ഇലകള്‍ കൊണ്ടു ഒരുക്കിയ ഗൗണ്‍ ധരിച്ചാണ് അദാ ശര്‍മ ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഓഫ് ഷോള്‍ഡര്‍ ഗൗണാണ് താരം ധരിച്ചത്. സ്വീറ്റ് ഹാര്‍ട്ട് നെക്ലൈനോടു കൂടിയതാണ് ഈ ഗൗണ്‍. ഇതിനോടൊപ്പം പുല്‍ച്ചാടിയുടെ രൂപത്തിലുള്ള കമ്മലും ധരിച്ചു. പല്ലിയുടെ രൂപം തോന്നിക്കുന്ന സൂചിപ്പതക്കം (Brooch) ഡ്രസ്സില്‍ പിന് ചെയ്തു.
തന്റെ ഫാഷന്റെ പ്രചോദനം പ്രകൃതിയാണെന്നും ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്. അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായെത്തിയത്. ഈ ഗൗണ്‍ പശുവും ആടുമൊന്നും കാണണ്ട എന്നതായിരുന്നു അതിലെ ഏറ്റവും രസകരമായ കമന്റ്.
Content Highlights: adah sharma wears voluminous leafy off shoulder gown for an event
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..