വിജയ് വർമ | Photo: instagram/ rimzimdaduofficial
വ്യത്യസ്തമായ സിനിമകളിലൂടേയും അഭിനയത്തിലൂടേയും ആരാധകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് വിജയ് വര്‍മ. ഫാഷനിലും എപ്പോഴും പുതുമ അന്വേഷിക്കാറുള്ള വ്യക്തി കൂടിയാണ് ഈ ബോളിവുഡ് നടന്‍. ഇപ്പോഴിതാ മെറ്റാലിക് സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടുമായി വീണ്ടും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് വിജയ്.
ചുവപ്പും കറുപ്പും നിറങ്ങള്‍ ചേര്‍ന്ന മെറ്റാലിക് സാരിയാണ് താരം ധരിച്ചത്. ഇതിനൊപ്പം ടക്‌സീഡോ ഷര്‍ട്ടും പെയര്‍ ചെയ്തു. നീല നിറത്തിലുള്ള മുടി താരത്തെ കൂടുതല്‍ സുന്ദരനാക്കി.
ഡിസൈനര്‍ റിംസിം ദാദുവാണ് വിജയ് വര്‍മയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'നിര്‍വചനങ്ങള്‍ക്കപ്പുറം' എന്ന ക്യാപ്ഷനോടെയാണ് റിസിം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കാലത്തിന്റേയും ഫാഷന്‍ ട്രെന്‍ഡുകളുടേയും ജെന്‍ഡറിന്റേയും അതിര്‍ത്തികള്‍ മറികടക്കുന്ന ഒരു കഥയാണിതെന്നും റിംസിം പറയുന്നു.
Content Highlights: actor vijay varma slaying it in saree for a photoshoot.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..