മമിത ബൈജു | Photo: instagram/ mamitha baiju
ഏറെ ആരാധകരുള്ള യുവനടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മമിത ശ്രദ്ധിക്കപ്പെടുന്നത് സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെയാണ്. പ്രണയവിലാസം കൂടി റിലീസായതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം കുതിച്ചയുര്‍ന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഒമ്പത് ലക്ഷത്തോളം ആളുകളാണ് മമിതയെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടും ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുകയാണ്. മമിത തന്നെയാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്.
കടല്‍തീരത്ത് ചുവപ്പ് സാരിയണിഞ്ഞ് നില്‍ക്കുന്ന മമിതയാണ് ചിത്രങ്ങളിലുള്ളത്. ഗോള്‍ഡന്‍ ബോള്‍ഡറുള്ള പ്ലെയിന്‍ ചുവപ്പ് സാരിയും പ്ലെയ്ന്‍ ബ്ലൗസുമാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. ലളിതമായ മേക്കപ്പാണ് തിരഞ്ഞെടുത്തത്. ഒപ്പം പിന്നിലേക്ക് പിന്നിയിട്ട മുടിയും നമിതയെ കൂടുതല്‍ സുന്ദരിയാക്കി.
'ശ്യാമ' എന്ന കണ്‍സെപ്റ്റിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. കടല്‍തീരത്ത് നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന നമിതയുടെ കൈയില്‍ താമരയും മയില്‍പ്പീലിയും കാണാം.
Content Highlights: actor mamitha baiju new photoshoot in red saree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..