അനുഷ്‌ക ശർമ | Photo: instagram/ anushka sharma
കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ അരങ്ങേറ്റം ഗംഭീരമാക്കി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. ഐവറി നിറത്തിലുള്ള ഡിസൈനര്‍ ഗൗണില്‍ അതിസുന്ദരിയായാണ് അനുഷ്‌ക എത്തിയത്. രണ്ടാം ദിനം പിങ്ക് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും കറുപ്പ് നിറത്തിലുള്ള സീക്വിന്‍ പാന്റും ധരിച്ചാണ് താരം ശ്രദ്ധ കവര്‍ന്നത്.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഐവറി ഓഫ് ഷോള്‍ഡര്‍ ഗൗണാണ് താരം തിരഞ്ഞെടുത്തത്. ഇതിന്റെ നെക്ക്‌ലൈനോട് ചേര്‍ന്ന ഫ്‌ളവര്‍ ഷൈപ്പിലുള്ള റഫ്ള്‍ ബോഡീസ് ആയിരുന്നു ഏറ്റവും മനോഹരം. ഇതിന് താഴേക്ക് ബോഡി ഫിറ്റിലുള്ള ചെക്ക്ഡ് സ്വീകന്‍സ് ഈ ഔട്ട്ഫിറ്റിനെ വ്യത്യസ്തമാക്കി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനര്‍ റിച്ചാര്‍ഡ് ക്വിന്‍ ആണ് ഈ ഗൗണിന് പിന്നില്‍.
ഈ ഔട്ട്ഫിറ്റിനൊപ്പം ആഭരണമായി കമ്മല്‍ മാത്രമാണ് ധരിച്ചത്. ഒപ്പം ബണ്‍ ഹെയര്‍ സ്റ്റൈലും സിംപിള്‍ മേക്കപ്പും ഔട്ട്ഫിറ്റിനെ കൂടുതല്‍ മനോഹരമാക്കി. ഇതിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. സെലിബ്രിറ്റികളായ വിരാട് കോലി, ആലിയ ഭട്ട്, സോയ അക്തര്‍, പ്രീതി സിന്റ തുടങ്ങി നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തത്. വിരാട് കോലി ലവ് ഇമോജികള്‍ വാരി വിതറി. 'നിങ്ങള്‍ വിസ്മയിപ്പിക്കുന്നു' എന്നായിരുന്നു ആലിയയുടെ കമന്റ്.
രണ്ടാം ദിനം ടോപ്പും പാന്റും അണിഞ്ഞെത്തിയാണ് താരം ഫാഷന്‍ ലോകത്തെ വിസ്മയിപ്പിച്ചത്. തിളങ്ങുന്ന തുണിയില്‍ തയ്‌ച്ചെടുത്ത പിങ്ക് നിറത്തിലുള്ള ടോപ്പായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ ഹൈലൈറ്റ്. നിലത്ത് തട്ടുന്ന രീതിയിലുള്ള രണ്ട് ട്രയല്‍സ് അനുഷ്‌കയുടെ നടത്തത്തിന് കൂടുതല്‍ ഒഴുക്ക് നല്‍കി. ടോപ്പിന് യോജിക്കുന്ന രീതിയിലുള്ള കറുപ്പ് പാന്റ്‌സാണ് അനുഷ്‌ക തിരഞ്ഞെടുത്തത്. ഇതില്‍ നിറയെ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു. ഇത് ഈ ഔട്ട്ഫിറ്റിന് കൂടുതല്‍ തിളക്കം നല്‍കി. പ്രാഡയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. പ്രിയങ്ക കപാഡിയയാണ് സ്റ്റൈലിസ്റ്റ്.
പാന്റ്‌സിനോട് സാമ്യമുള്ള സീക്വിന്‍ വര്‍ക്കുകളുള്ള മിന്നുന്ന കറുപ്പ് ക്ലച്ച് താരത്തിന് കൂടുതല്‍ സ്‌റ്റൈല്‍ നല്‍കി. സ്റ്റേറ്റ്‌മെന്റ് വജ്ര മോതിരവും വജ്രത്തിലുള്ള ഇയര്‍ കഫും വജ്ര കമ്മലുകളുമാണ് ആഭരണമായി ഉപയോഗിച്ചത്. പോണി ഹെയര്‍സ്‌റ്റൈലാണ് മുടിയില്‍ പരീക്ഷിച്ചത്.
Content Highlights: actor anushka sharma cannes 2023 fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..