Image: Getty images
സ്റ്റൈലിഷാകാനുള്ള സിമ്പിളായിട്ടുള്ള വഴിയാണ് 'ജംസ്യൂട്ട്' അണിയുകയെന്നത്. ഒരു സംശയവുമില്ലാതെ പറയാം അതൊരു സ്റ്റേറ്റ്മെന്റ് സ്റ്റൈല്‍ ആണെന്ന്. പാന്റും ടോപ്പും ചേര്‍ന്നുള്ള ഈ സമ്മിശ്രവേഷത്തെ ഫാഷന്‍ സ്നേഹികള്‍ക്ക് മാറ്റിനിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ ജംസ്യൂട്ട് ധരിക്കുന്നതിലുമുണ്ട് ചില കാര്യങ്ങള്‍. കറക്ട് ഫിറ്റിങ്ങും അനുയോജ്യമായ അക്സസറീസുമില്ലെങ്കില് ജംസ്യൂട്ട് നിങ്ങളെ സീറോയാക്കും. ഉയരമുള്ളവര്‍ വൈഡ് ലെഗ് ജംസ്യൂട്ടും അല്ലാത്തവര്‍ക്ക് സ്ലിം ക്രോപ്ഡ് സ്റ്റൈലും പരീക്ഷിക്കാം. ജാക്കറ്റ്, ടോപ്പ് എന്നിവ ഉപയോഗിച്ച് ജംസ്യൂട്ട് ലെയറിങ്ങും ചെയ്യാം. വൈറ്റ്, ബ്ലാക്ക് ടി-ഷര്ട്ടുകള്ക്കൊപ്പവും ഇവ ഇടാം.
ജംസ്യൂട്ടില്‍ ഫോര്മലാകാം
ഫോര്‍മല്‍ വെയറില്‍ ഏറ്റവും അനുയോജ്യമായ വസ്ത്രം കൂടിയാണ് ജംസ്യൂട്ടുകള്. സ്ട്രാപ്പ് ജംസ്യൂട്ടും ഓഫ് ഷോള്‍ഡറും ക്ലോസ്ഡും നെക്കും അങ്ങനെ എന്ത് സ്റ്റൈലും പരീക്ഷിക്കാന്‍ പറ്റിയ വസ്ത്രമാണിത്. ജംസ്യൂട്ടിനൊപ്പമുള്ള അക്സസറീസില് വളരെ ശ്രദ്ധ വേണം.
ഹൈഹീല്സിനൊപ്പം ജംസ്യൂട്ടുകള് എന്നും തിളങ്ങിനില്ക്കും. കുലോട്ട്സ് സ്റ്റൈല്‍ ജംസ്യൂട്ടുകളാണ് അണിയുന്നതെങ്കില്‍ ഉറപ്പായും സ്റ്റൈലിഷ് ഹീലുകള്‍ തന്നെ വേണം. കൂടെ ബ്ലാക്ക്, ബെയ്ജ് സ്ലിങ് ബാഗുകളും നിങ്ങളുടെ ലുക്കിനെ പൂര്‍ണമാക്കും. വൈഡ് നൈക്ക്, വി നെക്ക്, ഓഫ് ഷോള്‍ഡര്‍ എന്നിവയ്ക്കൊപ്പം ലൈറ്റ് വെയ്റ്റ് കണ്ടംപററി ജൂവലറിയും സൂപ്പറാണ്. പംപ്സ്, വൈഡ് ഹീല്‍സ് തിന് ഹീല്‍സും എന്നിവയും ഇതിനൊപ്പം അണിയുന്നത് സൂപ്പര്‍ കൂളാണ്.
കാഷ്വലുമാണ്
കാഷ്വല്‍ വെയറായി ജംസ്യൂട്ട് ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങള്‍ നോക്കിവെയ്ക്കാം. റിലാക്സ്ഡ് ആയ, സൂപ്പര്‍ കംഫര്‍ട്ടബിള്‍ ജംസ്യൂട്ടുകള് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കോട്ടണ്‍, ലിനന്‍, ഡെനിം വെറൈറ്റികള്‍ തിരഞ്ഞെടുക്കാം. ഫ്ളാറ്റ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ക്രോപ്ഡ് സ്റ്റൈല്‍ ബൂട്ട്സോ ലെയ്സ് അപ്പ് സാന്‍ഡലോ തിരഞ്ഞെടുക്കണം. ബ്ലാക്ക്, സില്‍വര്‍ റ്റോട്സും ഇതിനൊപ്പം ചേരും.
ഷൂസ്, ജൂവലറി, ബെല്‍റ്റ് എന്നിവയൊക്കെ ജംസ്യൂട്ടിന്റെ ടോട്ടല്‍ ലുക്ക് മാറ്റിയെഴുതും. ജംസ്യൂട്ടിനെ വേറിട്ടാക്കി മാറ്റാന്‍ ഒരു ബെല്‍റ്റിന് കഴിയും. കോണ്ട്രാസ്റ്റ് നിറങ്ങളിലുള്ള ബെല്‍റ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കിലും ഷൂസിനോടോ ഹീല്സിനോടോ ചേര്‍ന്ന് നില്ക്കുന്ന തരത്തില്‍ ബെല്റ്റുകളിടാം. അനിമല്‍ പ്രിന്റ്, നിയോണ്‍ കളര്‍ ബെല്‍റ്റുകളും ഇടാം.
ചങ്കി നെക്ലേസും ലാര്‍ജ് പെന്‍ഡന്റ് ഇയര്‍ റിങ്സുമെല്ലാം ഇതിനൊപ്പം ചേരും. കൂടാതെ, കാഷ്വല്‍ വെയര്‍ ജംസ്യൂട്ടിനൊപ്പമുള്ള ഹെയര്‍ സ്റ്റൈലിലുമുണ്ട് കാര്യം. തലമുടി താഴ്ത്തിക്കെട്ടി വയ്ക്കുന്നത് ഇതിനൊപ്പം ചേര്‍ന്നുപോകും. സൂപ്പര്‍ ലോ അല്ലെങ്കില്‍ ലൂസ് പോണി ടൈലും പരീക്ഷിക്കാം.
Content Highlights: About jump suit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..