കഴിഞ്ഞ നാലുവർഷമായി വിഷാദരോ​ഗത്തിന് ചികിത്സയിലാണെന്ന് തുറന്നുപറഞ്ഞ് ആമിർഖാന്റെ മകൾ


2 min read
Read later
Print
Share

നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാൻ തന്റെ വിഷാദരോ​ഗകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഇറാ ഖാൻ ആമിർ ഖാനൊപ്പം | Photo: instagram.com|khan.ira|

വിഷാദരോ​ഗം മറച്ചുവെക്കേണ്ടതല്ല, മറ്റേതു രോ​ഗത്തെയുംപോലെ ചികിത്സിച്ചു തന്നെ ഭേദമാക്കേണ്ടതാണ്. മാനസികാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറയാൻ തയ്യാറാവുന്നവരും ഇന്നേറെയുണ്ട്. അടുത്തിടെ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവും വിഷാദരോ​ഗത്താലാണെന്ന് തുടക്കത്തിൽ വാർത്തകൾ ഉയർന്ന സാഹചര്യത്തിലും വിഷാദരോ​ഗം സംബന്ധിച്ച ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാൻ തന്റെ വിഷാദരോ​ഗകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

ലോകമാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ഇറയുടെ തുറന്നുപറച്ചിൽ. നാലുവർഷത്തോളം താൻ വിഷാദരോ​ഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ഇറ പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇറ ഇക്കാര്യം പങ്കുവച്ചത്.

താൻ വിഷാദരോ​ഗത്തിന് അടിമയാണെന്നും കഴിഞ്ഞ നാലുവർഷമായി ഈ അവസ്ഥയിലാണെന്നും പറഞ്ഞാണ് ഇറ വീഡിയോ ആരംഭിക്കുന്നത്. താൻ ഡോക്ടറെ കാണുകയും ക്ലിനിക്കൽ ഡിപ്രഷൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ അവസ്ഥ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഒരുവർഷത്തോളമായി മാനസികാരോ​ഗ്യം സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ എന്തു ചെയ്യണം എന്നതിൽ തീർച്ചയുണ്ടായിരുന്നില്ല. അങ്ങനെയാണ് വിഷാദരോ​ഗത്തോട് പൊരുതിയ തന്റെ അവസ്ഥ പങ്കുവെക്കാമെന്ന് തീരുമാനിച്ചത്- ഇറ പറയുന്നു.

ഇതിലൂടെ അവനവനെ തിരിച്ചറിയാനും മാനസികാരോ​ഗ്യം സംബന്ധിച്ച് കുറച്ചുകൂടി നന്നായി മനസ്സിലാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഇറ പറയുന്നു. പല കാര്യങ്ങളും പറയണമെന്ന് കരുതിയിരുന്നു. ഞാൻ ആരംഭിച്ച സ്ഥലത്ത് നിന്ന് നമുക്ക് ആരംഭിക്കാം. ഞാൻ എന്തിനാണ് വിഷാദത്തിലായിരിക്കുന്നത്? ഞാൻ എന്തിനാണ് വിഷാദത്തിന് അടിമപ്പെടുന്നത്? എനിക്ക് എല്ലാം ഉണ്ട്, ശരിയല്ലേ?"- ഇറ ചോദിക്കുന്നു.

നീണ്ട കുറിപ്പ് സഹിതമാണ് ഇറ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരുപാടാളുകൾക്ക് പറയാനുണ്ടാവും. കാര്യങ്ങൾ ശരിക്കും ആശയക്കുഴപ്പം ഉണ്ടാക്കുകയും സമ്മർദമുണ്ടാക്കുകയും അതേസമയം ലളിതവും കുഴപ്പമില്ല എന്നു തോന്നുകയും എന്നാൽ കുഴപ്പമല്ലാതിരിക്കുകയും ചെയ്യുന്നു. അവയെല്ലാം ഒറ്റയടിക്ക് പറയാൻ കഴിയില്ല. പക്ഷേ ഞാൻ ചില കാര്യങ്ങൾ കണ്ടെത്തിയെന്ന് കരുതാൻ ആ​ഗ്രഹിക്കുന്നു, മാനസികാരോ​ഗ്യത്തെക്കുറിച്ചും മാനസിക രോ​ഗത്തെക്കുറിച്ചും. അതുകൊണ്ട് എന്റെ ഈ യാത്രയിൽ പങ്കുചേരൂ. നമുക്കൊരു സംഭാഷണം ആരംഭിക്കാം.. സന്തോഷം നിറഞ്ഞ ലോക മാനസികാരോ​ഗ്യ ദിനം ആശംസിക്കുന്നു- എന്നു പറഞ്ഞാണ് ഇറ കുറിപ്പ് അവസാനിപ്പിച്ചത്.

ആമിർ ഖാന് ആദ്യഭാര്യ റീന ദത്തയിൽ ഉണ്ടായ രണ്ടു മക്കളിൽ ഇളയ പുത്രിയാണ് ഇറ. അഭിനയത്തേക്കാൾ സിനിമയുടെ പിന്നണി പ്രവർത്തനങ്ങളോടാണ് ഇറയ്ക്ക് താൽപര്യം. ഹസൽ കീച്ച്, വരുൺ പട്ടേൽ തുടങ്ങിയവരെ അണിനിരത്തി മിഡിയ എന്ന പേരിൽ ഒരു നാടകവും ഇറ സംവിധാനം ചെയ്തിരുന്നു.

Content Highlights: Aamir Khan's Daughter Ira Khan Reveals She Has Been Battling Depression For Over Four Years

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tanvi ram

1 min

'ആര്‍ക്കും ആരാധന തോന്നിപ്പോകും'; സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ തന്‍വി റാം

Sep 23, 2023


Parvathy Thiruvothu

1 min

സിംപിള്‍ ആന്റ് സെക്‌സി; പുതിയ മേക്കോവറുമായി പാര്‍വതി തിരുവോത്ത്

Sep 30, 2023


Manju Warrier

1 min

'കുട്ടി ഏത് കോളേജിലാ'; പിങ്ക് സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍

Aug 17, 2023


Most Commented