ചര്‍മം ചെറുപ്പമാകാന്‍ വീട്ടില്‍ തയ്യാറാക്കാം അഞ്ച് ഈസി ഫേസ്പാക്കുകള്‍


ചര്‍മത്തെ ചെറുപ്പമാക്കാന്‍ ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങേണ്ട. അതിന് വീട്ടില്‍ തന്നെ ചെയ്യാന്‍ ചില കാര്യങ്ങളുണ്ട്

-

കൊളാജന്‍ എന്ന പ്രോട്ടീന്‍ ചര്‍മത്തില്‍ കുറയുമ്പോഴാണ് ചര്‍മത്തിന് പ്രായമായിത്തുടങ്ങുന്നത്. ചര്‍മത്തിന് പ്രായമാവാതെ തടയാന്‍ കൊളാജനെ ബൂസ്റ്റ് ചെയ്യണം. ഇത് വീട്ടിലിരുന്നുകൊണ്ടു തന്നെ ചെയ്താലോ? ഇതിന് സഹായിക്കുന്ന അഞ്ച് ഫേസ്പാക്കുകള്‍ ഇവയാണ്.

പപ്പായ ഫേസ്പാക്ക്
ചര്‍മത്തിന് ഏറെ മികച്ചതാണ് പപ്പായ ഫേസ്പാക്ക്. പെപ്‌സൈം എന്ന എന്‍സൈം പപ്പായയില്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന് മിനുസം കൂട്ടുകയും ശരീരത്തില്‍ കൊളാജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. ഫേസ്പാക്ക് തയ്യാറാക്കുമ്പോള്‍ രണ്ടോ മൂന്നോ തുള്ളി ലെമണ്‍ ജ്യൂസ് കൂടി പപ്പായ പള്‍പ്പിലേക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യണം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം കഴുകിക്കളയാം. നിങ്ങളുടെ മുഖത്തുണ്ടായ മാറ്റം കാണാം.

കാരറ്റ് ഫേസ്പാക്ക്
കാരറ്റില്‍ കൊളാജന്‍ മാത്രമല്ല വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഒരു ആന്റിഓക്‌സിഡന്റ് ആയി പ്രവര്‍ത്തിച്ച് ചര്‍മത്തിലെ അഴുക്കിനെയെല്ലാം നീക്കം ചെയ്യുന്നു. ഫേസ്പാക്ക് തയ്യാറാക്കുന്നതിനായി കാരറ്റ് മൃദുവാകുന്നതു വരെ വേവിക്കണം. തുടര്‍ന്ന് ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, കാല്‍ കപ്പ് പ്ലെയിന്‍ യോഗര്‍ട്ട് എന്നിവ ചേര്‍ത്ത് എല്ലാം കൂടി നന്നായി മിക്‌സ് ചെയ്‌തെടുക്കണം. ഈ മിശ്രിതം മുഖത്തു പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

കുക്കുമ്പര്‍-അവക്കാഡോ ഫേസ്പാക്ക്
ചര്‍മത്തിന് വളരെ നല്ലതാണ് കുക്കുമ്പറും അവക്കാഡോയും. കുക്കുമ്പറില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കും. അവക്കാഡോയ്ക്ക് എണ്ണ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഇതു വഴി ചര്‍മത്തിന് നനവ് നിലനിര്‍ത്താനാകും. ഫേസ്പാക്ക് തയ്യാറാക്കുമ്പോള്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, കാല്‍ കപ്പ് പ്ലെയിന്‍ യോഗര്‍ട്ട് എന്നിവ കൂടി ചേര്‍ക്കണം. എല്ലാം നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

ആല്‍മണ്ട് & മില്‍ക്ക് ഫേസ്പാക്ക്
നിറയെ പോഷകങ്ങള്‍ അടങ്ങിയവയാണ് ആല്‍മണ്ടും പാലും. ഇത് ചര്‍മത്തിന് വളരെ നല്ലതാണ്. ഇവ രണ്ടും മിശ്രിതമാക്കി മുഖത്ത് പേസ്റ്റ് രൂപത്തില്‍ ഫേസ്പാക്ക് ഇട്ട് 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇതിനുശേഷവും ചര്‍മത്തില്‍ സ്വാഭാവിക മോയ്‌സ്ചറൈസിങ് ഇഫക്റ്റ് നിലനിര്‍ത്താന്‍ സാധിക്കുമെന്നതാണ് ഈ ഫേസ്പാക്കിന്റെ സവിശേഷത.

ടര്‍മെറിക് ഫേസ്പാക്ക്
എല്ലാവരുടെയും അടുക്കളയില്‍ കാണുന്ന ഒന്നാണ് മഞ്ഞള്‍. കറിക്ക് ചേര്‍ക്കാന്‍ മാത്രമല്ല, ചര്‍മത്തിന് തിളക്കമേകാനും മഞ്ഞളിന് കഴിവുണ്ട്. കുര്‍ക്കുമിന്‍ എന്ന വസ്തുവാണ് ചര്‍മത്തിന് തിളക്കമേകാനും കൊളാജന്‍ കൂടുതലായി ഉത്പാദിപ്പിക്കാനും സഹായിക്കുന്നത്. ഈ ഫേസ്പാക്ക് തയ്യാറാക്കാനായി മഞ്ഞളും അല്പം തേനും കൂടി പാലില്‍ ചേര്‍ക്കണം. ഈ മിശ്രിതമാണ് മുഖത്ത് പുരട്ടേണ്ടത്. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. സ്ഥിരമായി ഇക്കാര്യങ്ങള്‍ ചെയ്യുന്നത് മുഖത്തിന് തിളക്കമേറ്റും.

Content Highlights: 5 easy facepacks to improve your skin’s collagen and make it look younger, Beauty tips,Women

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented