praveenകോഴിക്കോട് : ഈ വര്‍ഷത്തെ സ്‌കില്‍ ഇന്ത്യ ഫെല്ലോഷിപ്പ് പുരസ്‌കാരം കോഴിക്കോട് ജെഡിടി കോളേജ് ഹോട്ടല്‍ മാനേജ്മന്റ് അദ്ധ്യാപകനായ  പ്രവീണിന് ലഭിച്ചു. ഡല്‍ഹി ഷെറാട്ടണ്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സ്‌ക്രെട്ടറി അല്‍ക്ക ഉപാധ്യായ ഐഎസ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയിലെ ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരമാണ് പ്രവീണിനു ലഭിച്ചത്.