കോഴിക്കോട്: കൊളത്തറയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ഹയര്‍ സെക്കണ്ടറി വികലാംഗ വിദ്യാലയത്തില്‍ 2017-18 വര്‍ഷത്തേക്ക് സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കാഴ്ചക്കുറവോ കേള്‍വിക്കുറവോ ഉള്ള കുട്ടികള്‍ക്ക് ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസു വരെ സീറ്റ് ലഭ്യത അനുസരിച്ചായിരിക്കും പ്രവേശനം നല്‍കുക.

കാഴ്ചക്കുറവ് ഉള്ള കുട്ടികള്‍ക്ക് എഴുതുന്നതിനും വാblindയിക്കുന്നതിനും ബ്രെയ്‌ലി സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്നതോടൊപ്പം ഓര്‍ക്ക, ജോസ് തുടങ്ങിയ സ്‌ക്രീന്‍ റീഡിങ് സോഫ്റ്റ് വെയറുകളിലും പ്രത്യേക പരിശീലനം നല്‍കുന്നു. കേള്‍വിക്കുറവുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ വിഷയങ്ങളോടൊപ്പം സ്പീച്ച് തെറാപ്പി, കേള്‍വി പരിശീലനം തുടങ്ങിയവയും നല്‍കുന്നു.കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഏതെങ്കിലും ഒരു തൊഴിലില്‍ പ്രത്യേക പരിശീലനം നേടാനുള്ള സൗകര്യവും ലഭിക്കും.

വിദ്യാഭ്യാസത്തോടൊപ്പം ഭക്ഷണം, താമസം, യൂണിഫോം തുടങ്ങിയവ പൂര്‍ണമായും സൗജന്യമാണ്. പ്രത്യേക യാത്രാ അലവന്‍സും ലഭിക്കും. പ്രവേശനത്തിന് ഹെഡ് മാസ്റ്റര്‍, കാലിക്കറ്റ് ഹയര്‍ സെക്കണ്ടറി വികലാംഗ വിദ്യാലയം, കൊളത്തറ, കോഴിക്കോട്- 673566 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952482931, 9847553700 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.