കോഴിക്കോട്: ഒറ്റത്തെങ്ങ് യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഒന്നാമത് പ്രൈസ്മണി ഷട്ടില്‍ ടൂര്‍ണമെന്റില്‍ ജിജു-ബിനോയ് സഖ്യം എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് ഷമീര്‍-ഷംജിത്ത് സഖ്യത്തെ പരാജയപ്പെടുത്തി ടൂര്‍ണമെന്റിലെ ജേതാക്കളായി.

മികച്ച കളിക്കാരനായി റെഡ്‌ഫൈറ്റേഴ്‌സിലെ ബിനോയിയെയും മികച്ച കൂട്ടുകെട്ടിനുളള സമ്മാനം ഷമീര്‍-ഷംജിത്ത് ടീമും കരസ്ഥമാക്കി. പ്രോമിസിംഗ് പ്ലെയേഴ്‌സ് ആയി വിഷ്ണു , സിനാന്‍ എന്നിവരെയും വെറ്ററന്‍സ് താരമായി നന്ദസുനുവിനേയും തിരഞ്ഞെടുത്തു. ക്ലബ്ബ് ഭാരവാഹികള്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.