കോഴിക്കോട്: ചുമരുകള്‍ക്ക് പുറത്തെ കനത്ത ചൂടിനെ വകവെയ്ക്കാതെ കൊച്ചുകുട്ടികള്‍ മതിമറന്ന് ആടുകയും പാടുകയും ചെയ്തപ്പോള്‍ കിലുക്കാംപെട്ടികള്‍ തുറക്കപ്പെട്ടത്പോലെയായി യുവ സാഹിതീ സമാജം അങ്കണം.

വാക്കുകള്‍ കോര്‍ത്തിണക്കി കവിതകളും  കഥകളും അവതരിപ്പിച്ചപ്പോള്‍ കുഞ്ഞു കണ്ണുകളില്‍ വിസ്മയമായി. നാലര വയസ്സുകാരി ദുഅ സൈനബ് ഏഴ് കടലിനക്കരെയുള്ള കിളികളെ വര്‍ണ്ണിച്ചു പാടിയത് കൗതുകത്തോടെയാണ് രക്ഷിതാക്കള്‍ കേട്ടുനിന്നത്.

 യുവ സാഹിതീ സമാജം ബാലവേദി കുട്ടികള്‍ക്ക് വേണ്ടി നടത്തിവരുന്ന അവധിക്കാല പരിപാടിയില്‍ നാല്  മുതല്‍ 8 വയസ്സ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്. രാജന്‍ പേരാമ്പ്ര ക്ലാസെടുത്തു. സി.പി.എം. ഷെറിന്‍, സി. സുമിത, ജമീല മുഖദാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാളെ നടക്കുന്ന നാട്ടറിവ് പരിപാടിയില്‍ ഒമ്പത് മുതല്‍ പന്ത്രണ്ട് വയസ് വരെയുള്ളവര്‍ക്കും പതിമൂന്നിന് നടക്കുന്ന വിജ്ഞാനോത്സവത്തില്‍ 13-15 വയസ്സുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 2304481 വിശ്വസ്തതയോടെ ജനറല്‍ സെക്രട്ടറി യുവ സാഹിതീ സമാജം