തൊഴിലുറപ്പ് തൊഴിലാളികളെ എത്തിച്ചത് സ്വകാര്യ ബസില്‍; പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ് ഉടമകള്‍


സ്വന്തം ലേഖിക

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ആദായ നികുതി വകുപ്പ് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനുള്ള ആളുകളെ സ്വകാര്യ ബസ്സുകളിൽ എത്തിച്ചതിൽ പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ. ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പ്രതിഷേധ റാലിയിൽ പങ്കെടുക്കാനുള്ള ആളുകളെ മുതലക്കുളത്തേക്ക് എത്തിക്കാൻ കൂടുതലായും ഉപയോ​ഗിച്ച് സ്വകാര്യ ബസ്സുകളാണ്. സ്റ്റേജ് കാരീജ് പെർമിറ്റ് മാത്രമുള്ള ബസ്സുകൾ ഇത്തരം പരിപാടികൾക്ക് ആളുകളെ കൊണ്ടുപോകുന്നത് നിയമലംഘനമാണെന്ന് കാണിച്ചാണ് ടൂറിസ്റ്റ് ബസ്സ് ഓപ്പറേറ്റർമാരുടെ പ്രതിഷേധം. കോൺട്രാക്ട് കരീജ് പെർമിറ്റ് ഉള്ള ടൂറിസ്റ്റ് ബസ്സുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ആളുകളെ കൊണ്ടുപോകാൻ അനുമതിയുള്ളത്.

സമീപകാലത്ത് ഉണ്ടായ വിവിധ പ്രശ്നങ്ങൾ കാരണം സർവീസ് ഇല്ലാത്ത സ്ഥിതിയാണ് ടൂറിസ്റ്റ് ബസ്സുകൾക്കുള്ളത്, അതിനിടയിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ ഈ മേഖലയെ പാടെ തകർക്കുമെന്നും ബസ് ഓപ്പറേറ്റർമാർ പറയുന്നു. സർവീസ് നടത്തിയ സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസ്റ്റ് ബസ്സ് ഓപ്പറേറ്റർമാർ മോട്ടോർ വാഹനവകുപ്പിൽ പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചില ബസ്സുകൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്. മുഴുവൻ ബസ്സുകൾക്കെതിരേയും നടപടി എടുക്കണമെന്നും ടൂറിസ്റ്റ് ബസ്സ് ഓപ്പറേറ്റർമാരുടെ സംഘടന ആവശ്യപ്പെട്ടു.



തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, കൂലി 600 രൂപയാക്കി കൂട്ടുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പുതൊഴിലാളികൾ ബുധനാഴ്ച രാവിലെയാണ് റാലി നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ടൂറിസ്റ്റ് ബസ്സുകളിലും സ്വകാര്യ ബസ്സുകളിലുമായാണ് പ്രകടനത്തിൽ പങ്കെടുക്കാനുള്ള തൊഴിലാളികൾ എത്തിയത്.

Content Highlights: thozhilurappu workers, brought to march, in private buses, tourist bus operators, protested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented