.
കോഴിക്കോട് : ദേവഗിരി സെന്റ് ജോസഫ് കോളേജിൽ വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ കേരള പോലീസ് സെൽഫ് ഡിഫൻസ് ടീമുമായി ചേർന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമിച്ചു വരുന്ന ആക്രമണങ്ങൾ തടയുവാനും അവരെ അതിൽ നിന്നും സ്വയം രക്ഷയ്ക്ക് പ്രാപ്തരാക്കാനും വേണ്ടിയാണ് പോലീസിന്റെ വുമൺ സെൽ ഡിഫൻസ് പ്രോജക്റ്റ് .
ജുലൈ അഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബോബി ജോസ് പരിപാടി ഉദ്ഘാടനംചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റസീന,ഷീന, ഫസീല എന്നിവരാണ് രണ്ടു മണിക്കൂറോളം വിദ്യാർഥികൾക്കായി പരിശീലനം നൽകിയത്.

സ്ത്രീകൾക്കെതിരെ വീട്ടിലും, ജോലിസ്ഥലങ്ങളിലും , ബസ്സിലും മറ്റു പൊതു ഇടങ്ങളിലുമെല്ലാം അക്രമങ്ങൾ ദിനംതോറും ഉണ്ടാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതിനാൽ സ്ത്രീകൾ സ്വയം സംരക്ഷികേണ്ടതുണ്ടെന്നും,സ്ത്രികൾക്കു നേരെ വരുന്ന ഏതൊരാക്രമണത്തേയും ഭയക്കാതെ അതിനെ നേരിടമെന്നും , അത്യാവശ്യ ഘട്ടത്തിൽ നമ്മുടെ കൈയും, കൈമുട്ടും, കാലും, കാൽമുട്ടും എല്ലാം ഒരായുധമായി കരുതണമെന്നും ബോധവത്കരണ ക്ലാസ്സിൽ പറഞ്ഞു.
വുമൺ സെൽ കോർഡിനേറ്റേഴ്സായ ഡോ.ജിഷ ജേക്കബും ഡോ. അശ്വതി പിയും നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..