pm tajകോഴിക്കോട്: പി.എം. താജ് അനുസ്മരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നാടകം 'പ്രിയപ്പെട്ട അവിവാഹിതന്‍ 'ഓണ്‍ലൈനില്‍ അരങ്ങിലെത്തുന്നു. എം. രത്‌നാകരന്റെ സംവിധാനത്തിലാണ് നാടകം ഓണ്‍ലൈന്‍ അരങ്ങിലെത്തുന്നത്.

ജൂലായ് 28-ന് വൈകിട്ട് ഏഴുമണിക്ക് പുകസ കോഴിക്കോടിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നാടകം കാണാം. ജോയ് മാത്യു, സുധീഷ്, ഹരീഷ് പേരടി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.