സര്‍ക്കാര്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നാലെ -പി.കെ. കുഞ്ഞാലിക്കുട്ടി


കോഴിക്കോട്ട് നടന്ന മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മീറ്റ് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കാനാണ് കേരള സര്‍ക്കാരിന് താത്പര്യമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പറഞ്ഞു. മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള വൈറ്റ് ഗാര്‍ഡിന്റെ പ്രത്യേകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലിംഗസമത്വംപോലുള്ള കാര്യങ്ങളിലൊക്കെ അനാവശ്യവിവാദങ്ങളുണ്ടാക്കുകയാണ്. നിയമവാഴ്ചയില്‍ കിട്ടേണ്ട നീതി സര്‍ക്കാരില്‍നിന്ന് കിട്ടുന്നില്ല. നിയമവാഴ്ചയുടെ നിഷ്പക്ഷതയും പരിരക്ഷയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പറയാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നു. പ്രതികൂല രാഷ്ട്രീയസാഹചര്യമാണ് നിലനില്‍ക്കുന്നത് -അദ്ദേഹം പറഞ്ഞു.

റോഡിലെ കുഴികള്‍ കണ്ടാലറിയാം സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, മുജീബ് കാടേരി, അഷ്‌റഫ് എടനീര്‍, സി.കെ. മുഹമ്മദലി, ടി.പി.എം. ജിഷാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: pk kunhalikuty speech on youth league white guard meeting kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022

Most Commented