കുന്ദമംഗലം: ഭൂമിക്കൊരു കുട ഒരുക്കാം ആയിരം കൈകളിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കുന്നമംഗലം ബ്ലോക്ക് ക്ലസ്റ്റര്‍ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഗൂഗിള്‍ മീറ്റില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമം ശ്രദ്ധേയമായി. നൂറിലധികം പേർ പങ്കെടുത്ത ഈ പരിപാടിയില്‍ യാസിര്‍ ഗുരുക്കള്‍ സ്വാഗത പ്രസംഗം നടത്തി. വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘടനം ചെയ്തു.

പ്രശസ്ത സോപാനസംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുഖ്യാതിഥിയായി. പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷകനുമായ കെ.കെ.അനീഷ് കുമാര്‍ പരിസ്ഥിതിദിന പ്രഭാഷണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ രചന, കവിത രചന മത്സരങ്ങളും സംഘടിപ്പിച്ചു. സുമി രാമന്‍ അവതരിപ്പിച്ച ഹാര്‍മണി ഇന്‍ വീണ, വിവേക് രാജ അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍ എന്നിവയും നടന്നു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ഷിയോലാല്‍ അധ്യക്ഷത വഹിച്ചു. വിനോദ് വൈശാഖി, സരിത കുന്നത്ത്, സത്യേന്ദ്രനാഥ് തുടങ്ങിയവര്‍ ആശംസ അറിയിച്ചു. 
പി.വി.സിന്ധു നന്ദി പറഞ്ഞു. അഡ്വ: പ്രദീപ് പാണ്ടനാട്, ഇര്‍ഷാദ്, സുരേഷ് കുട്ടി രാമന്‍, നിബിന്‍ രാജ്, അനഘ, ഗോവിന്ദ്, കൃശോഭ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.