ചരമം- എം. മോഹന്‍ദാസ്


1 min read
Read later
Print
Share

എം. മോഹൻദാസ്

കോഴിക്കോട്: പ്രമുഖ ചലച്ചിത്രനടൻ കുഞ്ഞാണ്ടിയുടെ മകനും മാതൃഭൂമി അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജരുമായിരുന്ന മാമ്പറ്റ മുച്ചിലോട്ടുവീട്ടിൽ എം. മോഹൻദാസ് (ബാബു-70) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.

മാതൃഭൂമി എംപ്ലോയീസ് കോൺകോഡ് പ്രസിഡന്റ്, വോയ്സ് ഓഫ് മാതൃഭൂമി എംപ്ലോയീസ് യൂണിയൻ വർക്കിങ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കെ.എൻ.ഇ.എഫ്. സംസ്ഥാനസമിതി അംഗം, കേരള നോൺ ജേണലിസ്റ്റ് പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, വോയ്സ് ഓഫ് മാതൃഭൂമി എംപ്ലോയീസ് യൂണിറ്റ് സെക്രട്ടറി, കേന്ദ്രകമ്മിറ്റി ജോയന്റ് സെക്രട്ടറി, മാതൃഭൂമി ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോഴിക്കോട് കുതിരവട്ടത്തായിരുന്നു ദീർഘകാലം താമസിച്ചിരുന്നത്. അമ്മ: പരേതയായ ജാനകി.

ഭാര്യ: സുചിത്ര ചന്ദനശ്ശേരി. മക്കൾ: ബബിന (മാതൃഭൂമി, കോഴിക്കോട്), പരേതയായ ഐശ്വര്യ. മരുമകൻ: പാണൻകണ്ടി ഷെനിത്ത് (വാകയാട്). സഹോദരങ്ങൾ: വത്സല, പ്രഭാവതി, ശൈലജ, മുരളീധരൻ, ശ്യാമള, പരേതയായ ഭാനുമതി.

പൊതുദർശനം ഞായറാഴ്ച വൈകീട്ട് മൂന്നുവരെ മാമ്പറ്റയിലെ വീട്ടിലും നാലുമണിമുതൽ കുതിരവട്ടം ദേശപോഷിണി വായനശാലയിലും. സംസ്‌കാരം വൈകീട്ട് അഞ്ചിന് മാങ്കാവ് ശ്മശാനത്തിൽ.

Content Highlights: obituary m mohandas babu mathrubhumi rtd production assistant manager

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
obituary

1 min

ചരമം: ചോയ്യാട്ടില്‍ ലീല

May 13, 2023


mathrubhumi

1 min

ശ്രീധരൻ

Jun 10, 2023

Most Commented