കാളാടന്‍ ചന്ദ്രന്‍ അന്തരിച്ചു


കോഴിക്കോട്: മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍, മാതൃഭൂമി ഗൃഹലക്ഷ്മി വേദി മുന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. ചന്ദ്രന്‍ (കാളാടന്‍ ചന്ദ്രന്‍) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഗോതീശ്വരം ശ്മശാനത്തില്‍.

മാതൃഭൂമി പത്രത്തിലെ ജീവനക്കാരനായിരുന്നു. പത്രമാധ്യമ രംഗത്തെ ജീവനക്കാരെ സംഘടിപ്പിക്കുന്നതില്‍ ഒരു കാലഘട്ടത്തില്‍ സജീവ പങ്കുവഹിച്ച ആളായിരുന്നു കെ. ചന്ദ്രന്‍. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെ സ്രെകട്ടറിയായും പ്രസിഡന്റായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ കെ.എന്‍. ഇ.എഫിന് ശക്തമായ അടിത്തറ പാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മാധ്യമ മേഖലയിലെ വേജ് ബോര്‍ഡ് സംവിധാനത്തിലൂടെ നോണ്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിലും പങ്കുവഹിച്ചു.

കെ. ചന്ദ്രന്റെ നിര്യാണത്തില്‍ നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented