കോഴിക്കോട്: കണ്ണാടിക്കല്‍ വരതൂർ ഗവ.എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി സ്മാർട്ഫോണുകൾ നൽകി. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ എന്‍എസ്എസ് വളണ്ടിയേഴ്‌സ് അലുമ്നി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്കാണ് സ്മാർട്ഫോണുകൾ നൽകിയത്. 

കൗണ്‍സിലര്‍ ഫെനിഷ പി. സന്തോഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.വി.എ പ്രസിഡന്റ് സാലിഹ് ഫോണുകള്‍ കൈമാറി. സ്‌കൂള്‍ എച്ച്എം പ്രസന്ന പി.ആര്‍, രാജന്‍ മലയില്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. എന്‍.വി.എ സെക്രട്ടറി അതുല്‍ ബാബു നന്ദി പറഞ്ഞു.