കൊയിലാണ്ടി : സ്വകാര്യബസിൽ പെൺകുട്ടിയെ ശല്യംചെയ്ത യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ്ഹിൽ സ്നേഹ ഹൗസിൽ രാഹുൽ ആണ് (32) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന ബസിൽ നന്തിയിൽ വെച്ചാണ് പെൺകുട്ടിയെ ശല്യപ്പെടുത്തിയത്. പെൺകുട്ടി ബഹളംവെച്ചതോടെ യാത്രക്കാർ ഇടപെട്ട് ഇയാളെ പയ്യോളി പോലീസിനെ ഏൽപ്പിച്ചു. രാത്രിയോടെ കൊയിലാണ്ടി പോലീസിന് കൈമാറി. എസ്.ഐ. മാരായ എസ്. ശ്രീജേഷ്, എം.എൽ. അനൂപ്, ഹാരോൾഡ് ജോർജ് എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.