ലോക പുകയില വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ഇൻസ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ സംഘടിപ്പിച്ച സെമിനാർ കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുദർശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ലോക പുകയില വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസില്‍ സെമിനാറും ബോധവത്കരണക്ലാസ്സും സംഘടിപ്പിച്ചു. കോഴിക്കോട് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുദര്‍ശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുകയില ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവയുടെ സ്വാധീനത്തില്‍ അകപ്പെടാതെ പുതുതലമുറയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണെന്ന് കമ്മീഷണര്‍ ഓര്‍മ്മപ്പെടുത്തി.
വകുപ്പ് മേധാവി പ്രൊഫ. ഡോ ടി.പി. രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.പി.വി. സന്തോഷ്‌കുമാര്‍, ഡോ. ആനന്ദ് എം. എന്നിവര്‍ സംസാരിച്ചു. ഡോ.അഞ്ജന പൊതുജനങ്ങള്‍ക്കായുള്ള ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
Content Highlights: World No Tobacco Day 31st May, kozhikode news, institute of chest diseases calicut


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..