വടകര : അറക്കിലാട് ആരംഭിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ കൈമാറി. 100 കിടക്കവിരികളും 100 തോർത്തുകളും എംപ്ലോയീസ് യൂണിയൻ പ്രവർത്തകരായ കെ.പി. പ്രീത, പി.കെ. റീന, പി. ശശിധരൻ, കെ.പി. ഷൈനു, പി.പി. പവിത്രൻ എന്നിവർ നഗരസഭാ ചെയർമാൻ കെ. ശ്രീധരന് കൈമാറി.