വടകര: മോട്ടോർവാഹന നിയമം പാലിച്ച് വാഹനമോടിച്ചവർക്ക് മധുര പലഹാരവും സമ്മാനങ്ങളുമായി ജെ.സി.ഐ. പ്രവർത്തകർ. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വടകര ടൗൺ ജെ.സി.ഐ. മോട്ടോർവാഹന വകുപ്പുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ദേശീയപാതയിൽ സൗഹൃദ വാഹന പരിശോധനയിൽ ഹെൽെമറ്റും സീറ്റ് ബെൽറ്റും ധരിച്ചെത്തിയവരെ അഭിനന്ദിക്കുന്നതിനൊപ്പമാണ് സമ്മാനങ്ങൾ നൽകിയത്. പെരുവാട്ടംതാഴയിൽ രണ്ട് മണിക്കൂർ നീണ്ട പരിശോധനയിൽ ബി.ഇ.എം.എച്ച്.എസ്സിലെ എൻ.സി.സി. കാഡറ്റുകളും പങ്കാളികളായി. നിയമം ലംഘിച്ച് വാഹനമോടിച്ചവർക്ക് ഉപദേശവും താക്കീതും നൽകി.
വടകര ആർ.ടി.ഒ. എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. രോഷിപാൽ അധ്യക്ഷത വഹിച്ചു. എൻ. സുരേഷ്, എസ്. സുരേഷ്, ഫെനിൽ ജെ തോമസ്, സൂരജ് മൂർക്കോത്ത്, എം.പി. റോഷൻ, പി. അനൂപ്, ശ്രീന രോഷിപാൽ, ശ്രീനിവാസൻ അരിങ്ങോട്ടില്ലം, കെ. ധനിൽരാജ്, ഷാജി ജയൻ, പി.ടി. മുഹമ്മദ് അജ്മൽ എന്നിവർ സംസാരിച്ചു.