പുല്പള്ളി: വിറക് ശേഖരിക്കാൻ കാട്ടിൽപ്പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. കർണാടകയിലെ ബൈരക്കുപ്പ മാനിമൂല കോളനിയിലെ മധു (28) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ മധു രാത്രി വൈകിയും തിരിച്ചെത്തിയില്ല. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് കോളനിയിൽനിന്ന് 200 മീറ്റർ അകലെ തലയും കൈകാലുകളുമില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയാണ് മധുവിനെ അക്രമിച്ചതെന്നും നാട്ടുകാർ പറഞ്ഞു. ഈ മേഖലയിൽ അടുത്തിടെയായി കടുവാശല്യം വർധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഭാഗ്യയാണ് മധുവിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

Content Highlights: tiger killed tribal youth in bairakuppa