തിരുവമ്പാടി : സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാംഗവുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കൂടരഞ്ഞി കൂമ്പാറയിൽ റോഡ് നിർമിച്ചു.

ലോക്താന്ത്രിക് ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ സന്നദ്ധസേവന വിഭാഗമായ ജനതാ കർമസേനയാണ് കോൺക്രീറ്റ് റോഡ് നിർമിച്ചത്. യാത്രാ സൗകര്യമില്ലാതെ പ്രയാസപ്പെട്ടിരുന്ന മേലെ കൂമ്പാറയിലെ രണ്ട് കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് റോഡ്. എൽ.ജെ.ഡി. ദേശീയ സമിതിയംഗം പി.എം. തോമസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, ലോക്‌താന്ത്രിക് യുവജനതാദൾ സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, അബ്ദുറഹിമാൻ പള്ളിക്കലാത്ത്, ജോസ് മാവറ, ജോളി പൈക്കാട്ട്, ജിനേഷ് തെക്കനാട്ട്, സത്യൻ പനയ്ക്കച്ചാൽ, സിജോ പറമ്പുഴ, ജോഷി ചന്ദനവേലിൽ എന്നിവർ നേതൃത്വം നൽകി.