തിരുവമ്പാടി : സഹകരണ പരിശീലനകേന്ദ്രം പ്രിൻസിപ്പലായി നിയമനം ലഭിച്ച താമരശ്ശേരി സഹകരണ അസി. രജിസ്ട്രാർ ബി. സുധയ്ക്ക് താലൂക്കിലെ സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പനങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് ദാമോദരൻ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് അധ്യക്ഷനായി.

വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ഒ.പി. റഷീദ്, ജോളി ജോസഫ്, പി.സി. രവീന്ദ്രൻ, അബ്ദുൽകരീം, ഖാലിദ് വലിയപറമ്പ്, അബ്ദുൽ അസീസ്, കെ.സി. വേലായുധൻ, സെക്രട്ടറിമാരായ കെ.പി. നൗഷാദ്, എ.വി. മാത്യു, ജിമ്മി ജോസ് എന്നിവർ സംസാരിച്ചു.