തിരുവമ്പാടി : ആനക്കാംപൊയിൽ മുത്തപ്പൻപുഴയിൽ വീണ്ടും കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു. മുത്തപ്പൻപുഴ അങ്ങാടിക്കുസമീപം തടത്തിൽ ദേവസ്യയുടെ കൃഷിയിടത്തിലാണ് ശനിയാഴ്ച രാത്രി ആനകളെത്തിയത്. വാഴ, തെങ്ങ്, കവുങ്ങ്‌ തുടങ്ങിയ വിളകൾ നശിപ്പിച്ചു.

മഴക്കാലം തുടങ്ങിയ ശേഷം ആനകൾ കൃഷിയിടത്തിലിറങ്ങുന്നത് പതിവായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർ പ്രസന്നകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.