തിരുവമ്പാടി : വീട്ടിനകത്തെ ശുചിമുറിയിൽ സൂക്ഷിച്ച 80 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി. അത്തിപ്പാറ കാപ്പിച്ചുവട് കുപ്പശ്ശേരി പ്രകാശന്റെ വീട്ടിലെ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. പ്രകാശനെ പിടികൂടാനായില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘം ഇവിടെയെത്തിയത്. വലിയ പ്ലാസ്റ്റിക് കാനിൽ വീടിന്റെ വർക്ക് ഏരിയയോട് ചേർന്ന ശുചിമുറിയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത് വാഷ് പിന്നീട് നശിപ്പിച്ചു.

താമരശ്ശേരി എക്സൈസ് റെയ്ഞ്ച്‌ പ്രിവന്റീവ് ഓഫീസർ കെ. ഷൈജു, സി.ഇ.ഒ. മാരായ വിവേക്, സുജിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.