തിരുവമ്പാടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ കൂമ്പാറ മേഖലയിലെ നഴ്‌സുമാരെ യൂത്ത് കോൺഗ്രസ് ടൗൺ കമ്മിറ്റി ആദരിച്ചു. ഇവരുടെ വീടുകളിലെത്തിയാണ് പ്രവർത്തകർ ഉപഹാരം നൽകിയത്. മണ്ഡലം പ്രസിഡന്റ് നജീബ് കൽപ്പൂര്, നവീൻ കൊട്ടാരത്തിൽ, ഫെബിൻ പെരുമാലിൽ, ലിജിൻ പുന്നച്ചോട്ടിൽ, മാർഷൽ, ജിൻസ് പുതിയാപറമ്പിൽ, ജിഷ്ണു ചെറുകാട്ടിൽ എന്നിവർ പങ്കെടുത്തു.