തിരുവമ്പാടി : കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നടപടിയിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം നേതൃയോഗം പ്രതിഷേധിച്ചു. ഈ വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെതിരേ സമരംചെയ്ത ഇടതുമുന്നണി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇരട്ടത്താപ്പും കർഷകദ്രോഹവുമാണ്.

92 വില്ലേജുകളെ പൂർണമായും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്താമെന്ന സർക്കാർ നിലപാട് പിൻവലിക്കണമെന്നും യോഗംആവശ്യപ്പെട്ടു. ബോസ് ജേക്കബ് അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ, മില്ലി മോഹൻ, ഫിലിപ്പ് പാമ്പാറ, ടി.ജെ. കുര്യാച്ചൻ, ബാബു കളത്തൂർ എന്നിവർ സംസാരിച്ചു.