തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ കൊടക്കാട്ടുപാറ ആദിവാസി കോളനിയിൽ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. വിദ്യാർഥികളും അധ്യാപകരുമാണ് ഇതിനുള്ള പണം സമാഹരിച്ചത്. കോളനിയിലെ കുട്ടികളെ ഓൺലൈൻ പനത്തിന് സജ്ജരാക്കാനുള്ള പ്രവർത്തനങ്ങളും നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബി.പി.ഒ. ശിവദാസൻ, ഗീതാ വിനോദ്, സബിത സുബ്രഹ്മണ്യൻ, പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, കെ. ശിവദാസൻ, മനോജ് കുമാർ, സി.കെ. ശശി, അബ്ദുൾ മജീദ്‌, ദിലീപ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി.