തിരുവമ്പാടി : ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് യു.പി. സ്കൂൾ അങ്കണത്തിൽ കരനെൽക്കൃഷി തുടങ്ങി. സ്കൂൾ കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളുമാണ് കൃഷി നടത്തുന്നത്. തിരുവമ്പാടി കൃഷിഭവന്റെ സഹകരണവുമുണ്ട്. 120 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഉമ എന്നയിനം വിത്താണ് വിതച്ചത്.

കൃഷി ഓഫീസർ പി. രാജശ്രീ വിത്തുവിതച്ച് കൃഷിക്ക് തുടക്കമിട്ടു.

സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ, പഞ്ചായത്തംഗങ്ങളായ ടോമി കൊന്നക്കൽ, പൗളിൻ മാത്യു, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പി.ടി.എ. വൈസ് പ്രസിഡന്റ് ബിനോജ് കാട്ടുപാലത്ത് എന്നിവർ പങ്കെടുത്തു.