തിരുവമ്പാടി : കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾപരിസരം ഹരിതവത്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. എൻ.എസ്.എസ്. യൂണിറ്റിന് കീഴിലാണ് ഫലവൃക്ഷത്തൈകളും ഔഷധച്ചെടികളും നട്ടുപിടിപ്പിക്കുന്നത്. ജൈവവൈവിധ്യസംരക്ഷണവും ഊർജസംരക്ഷണവും ലക്ഷ്യമിട്ട് സ്കൂളിനൊപ്പം നാടും ഹരിതവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടുത്തഘട്ടത്തിൽ തുടങ്ങും.

പ്രിൻസിപ്പൽ അബ്ദുൾനാസർ ചെറുവാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അബ്ദുൾസലാം മാവൂർ അധ്യക്ഷനായി. ലത്തീഫ് പൂനൂർ, യു.എം. നഷീദ, കെ.കെ. അഷ്‌റഫ്, എ.എം. ബിന്ദുകുമാരി, അബൂബക്കർ സിദ്ദീഖ്, കെ. നാസർ, കെ. ജമാൽ, അബ്ദുൾനാസർ എന്നിവർ പങ്കെടുത്തു.