തിരുവമ്പാടി : പഞ്ചായത്തിന് അനുവദിച്ച പ്രളയഫണ്ട് നഷ്ടപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി.

പ്രളയത്തിൽ തകർന്ന റോഡുകൾക്ക് അനുവദിച്ച് 26.40 ലക്ഷംരൂപ നഷ്ടപ്പെടുത്തിയെന്നാണ് ആക്ഷേപം. നിയോജകമണ്ഡലം പ്രസിഡന്റ് സഹീർ ഇരഞ്ഞോണ ഉദ്ഘാടനം ചെയ്തു. ടി.എൻ. സുരേഷ് അധ്യക്ഷനായി.

ടി.ജെ. കുര്യാച്ചൻ, ജിതിൻ പല്ലാട്ട്, സുബിൻ തയ്യിൽ, യു.സി. അജ്മൽ, അർജുൻ ബോസ്, നിഷാദ് വീച്ചി, ലിബിൻ അമ്പാട്ട്, വേണു മരയ്ക്കാട്ടുപുറം, ലിതീഷ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.