തിരുവമ്പാടി : പഞ്ചായത്തിലെ മൂന്നാം വാർഡ് മാവാതുക്കൽ അങ്കണവാടിക്ക് നിർമിച്ച പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. 14 വർഷമായി വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്.

വൈസ് പ്രസിഡന്റ് ഗീതാവിനോദ് അധ്യക്ഷയായി. വാർഡംഗം ബിന്ദു ജയിംസ്, ഉദയ കെ. ജോയി, കെ.ഡി. ആന്റണി, കെ.എം. ബേബി, കെ.എൻ. ശശിധരൻ, ജൂബിൻ മണ്ണുക്കുശുമ്പിൽ എന്നിവർ സംസാരിച്ചു.