തിരുവമ്പാടി : ദേശീയ അവാർഡ് നേടിയ കർഷകന്റെ വിദേശ ഇനം കപ്പക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. ശാന്തിനഗർ ഓണംതുരുത്ത് ജോൺ ജോസഫിന്റെ കൃഷിയാണ് കഴിഞ്ഞ ദിവസം പന്നികൾ നശിപ്പിച്ചത്.

200 തണ്ട് കപ്പയാണ് ഇദ്ദേഹം നട്ടിരുന്നത്. ഇതിൽ പകുതിയോളം നശിച്ചു. കാട്ടുമൃഗങ്ങളെ നേരിടാൻ കൃഷിസ്ഥലത്തിന് ചുറ്റും വേലി കെട്ടിയിരുന്നെങ്കിലും ആക്രമണം തടയാനായില്ല.

ക്ഷീരകർഷകനുള്ള ദേശീയ അവാർഡ് നേടിയ കർഷകനാണ് ജോൺ ജോസഫ്. വിദേശ ഇനത്തിൽപ്പെട്ട ‘സ്പെയിൻ മരിയ’ എന്നയിനം കപ്പയാണ് നട്ടിരുന്നതെന്ന് ജോൺ ജോസഫ് പറഞ്ഞു. ഇതിന്റെ തണ്ട് വിദേശത്തുനിന്ന് കൊണ്ടുവരികയായിരുന്നു.