തിരുവമ്പാടി : ജില്ലാ ഹരിതകേരളമിഷൻ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. സന്നദ്ധസംഘടനയായ ആവാസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫീസ് പരിസരങ്ങളിലും നട്ട വൃക്ഷത്തൈകൾ പരിപാലിക്കും.

പഞ്ചായത്തംഗം ബോസ് ജേക്കബ്ബ് ഉദ്ഘാടനംചെയ്തു. ജിഷി പട്ടയിൽ അധ്യക്ഷനായി. സുന്ദരൻ എ. പ്രണവം, സന്തോഷ് മേക്കട, പി.ബി. ഷാഗിൻ, നാരായണൻനമ്പൂതിരി, പി.എൻ. ശ്രീധരൻ, പി.വി. അർജുൻ എന്നിവർ നേതൃത്വം നൽകി.