തിരുവമ്പാടി : മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം നിൽക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച യുവാവിനെതിരേ പാർട്ടി പരാതി നൽകി.

പുന്നക്കൽ സ്വദേശിയായ യുവാവ് ഫെയ്‌സ്ബുക്കിലാണ് ചിത്രം പ്രചരിപ്പിച്ചത്. ലീഗ് പത്തായത്ത് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ കമാലാണ് പരാതി നൽകിയത്. ഹൈദരലി തങ്ങളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തുന്നവിധം പ്രചാരണം നടത്തുന്നതിൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.