തിരുവമ്പാടി : ആനക്കാംപൊയിൽ യു.പി. സ്കൂൾ നടപ്പാക്കുന്ന ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി മുത്തപ്പൻപ്പുഴ അംബേദ്കർ ആദിവാസി കോളനിയിൽ വൃക്ഷത്തൈകൾ നട്ടു. തിരുവമ്പാടി കൃഷിഭവന്റെ സഹകരണത്തോടെ തുടങ്ങിയ പദ്ധതിയിൽ നെല്ലി, പേര, കറിവേപ്പ്, ചെടിമുരിങ്ങ, പുളി തുടങ്ങിയ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും വൃക്ഷത്തൈകൾ നട്ടുപരിപാലിക്കും.

മുത്തപ്പൻപ്പുഴ കോളനിയിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടോമി കൊന്നക്കൽ തൈകൾ നട്ടു. വൃക്ഷത്തൈ വിതരണം കൃഷി ഓഫിസർ പി. രാജശ്രീ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, എസ്.ടി. പ്രമോട്ടർ ശ്യാംകിഷോർ, ഊരുമൂപ്പൻ ബാലൻ അറ്റത്ത്, ഏലിയാമ്മ വർഗീസ്, അധ്യാപകരായ സുനിൽ പോൾ, എബി ദേവസ്യ, ജസ്റ്റിൻ പോൾ, എം.സി. എത്സമ്മ, ആലിസ് വി. തോമസ്, സിസ്റ്റർ ഷൈനി മാത്യു, എൻ.ജെ. ദീപ എന്നിവർ നേതൃത്വം നൽകി.