തിരുവമ്പാടി : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറയിലെ തരിശുഭൂമിയിൽ കരനെൽക്കൃഷി തുടങ്ങി. പള്ളിപ്പടിയിലെ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്താണ് കൃഷി. കർഷകൻ ശൗര്യമാക്കൽ സണ്ണി ജോസഫാണ് നേതൃത്വം നൽകുന്നത്. മഞ്ഞൾ, കപ്പ, വാഴ തുടങ്ങിയ വിളകളും കൃഷിചെയ്യും. കൃഷി ഓഫീസർ കെ.ആർ. രാജശ്രീ വിത്തുവിതച്ചു. കൃഷി അസിസ്റ്റന്റ് ജിതിൻ, മിഷേൽ പാലക്കോട്ടിൽ, മാത്യു കുംബ്ലാനിക്കൽ, ജോസഫ് പുതിയാപറമ്പിൽ, അരുൺ സണ്ണി എന്നിവർ പങ്കെടുത്തു.