തിരുവമ്പാടി : രണ്ടുദിവസംമുമ്പ് ഇരുവഞ്ഞിപ്പുഴയിൽ കാണാതായ മഞ്ഞുവയൽ ചരനാലിൽ ജെയിംസിന്റെ(20) മൃതദേഹം കിട്ടി. ജെയിംസ് ഒഴുക്കിൽപ്പെട്ട പുല്ലൂരാംപാറ പത്തായപ്പാറ കടവിന് പത്തുമീറ്റർതാഴെ വെള്ളത്തിനടിയിലായിരുന്നു മൃതദേഹം. തിരച്ചിൽ നടത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബ യൂണിറ്റ് അംഗങ്ങളാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. മണലിൽ മൂടിയതിനാൽ ഒന്നരമണിക്കൂർ സമയമെടുത്താണ് പുറത്തെത്തിച്ചത്.

വെള്ളിയാഴ്ച നാലുമണിയോടെയാണ് ജെയിംസ് ഒഴുക്കിൽപ്പെട്ടത്. വീടിന്റെ രണ്ടുകിലോമീറ്റർ ദൂരെയാണ് അപകടംനടന്ന പത്തായപ്പാറ കടവ്. സുഹൃത്തിനൊപ്പം ഇതുവഴി പോകുമ്പോൾ കാൽകഴുകാൻ പുഴയിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. മൂന്നുദിവസമായി അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും തിരച്ചിൽ നടത്തിവരികയായിരുന്നു.

അച്ഛൻ: ഷിനോയി. അമ്മ: സെലിൻ. സഹോദങ്ങൾ: ജോസഫ്, ജോർജ്, റോസ്‌ലി.