തിരുവമ്പാടി : പഞ്ചായത്തിലെ ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സഹായധനം നൽകി.

മണ്ഡലം പ്രസിഡന്റ് പി. സിജു ഉദ്ഘാടനം ചെയ്തു. ടി.എൻ. സുരേഷ്, ജിഷാദ് വല്ലക്കാടൻ, ലിബിൻ മണ്ണംപ്ലാക്കൽ, രതീഷ് ആൻറണി, സുബിൻ തയ്യിൽ, ഹാരിസ് അമ്പാളി, ഷാജി പയ്യടിയിൽ എന്നിവർ പങ്കെടുത്തു.