തിരുവമ്പാടി : മലയോരമേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യവും കൃഷിനാശവും തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക്‌ താന്ത്രിക് ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

കർഷകർക്ക് നഷ്ടപരിഹാരം നൽകണം. ഈ ആവശ്യങ്ങളുന്നയിച്ച് വെള്ളിയാഴ്ച കൂടരഞ്ഞി കൃഷിഭവന് മുമ്പിൽ കിസാൻജനത പ്രവർത്തകർ ധർണ നടത്തും. ദേശീയ സമിതിയംഗം പി.എം. തോമസ് ഉദ്ഘാടനം ചെയ്തു.

ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷനായി. പി.ടി. മാത്യു, വി.വി. ജോൺ, വിൽസൺ പുല്ലുവേലിൽ, ടോമി ഉഴുന്നാലിൽ, സജി പെണ്ണാപറമ്പിൽ, അബ്ദുറഹ്മാൻ, എം.ടി. സൈമൺ എന്നിവർ സംസാരിച്ചു.